തമിഴ് സിനിമാ ലോകത്തെ ആകെ മൊത്തം വേദനിപ്പിച്ച ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത.
അതേസമയം മകൾ മീരയുടെ ആത്മഹത്യാക്കുറിപ്പെന്ന് കുരുതുന്ന കത്ത് കണ്ടെത്തി. ‘ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു.
എല്ലാവരെയും ഞാന്‍ മിസ് ചെയ്യും..’, എന്നാണ് ആത്മഹത്യാക്കുറിപ്പിലെ ആദ്യ വരികള്‍. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മീരയെ മരിച്ച നിലയില്‍ അല്‍വാര്‍പേട്ടിലെ വീട്ടില്‍ കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്ത നിലയില്‍ ആദ്യം കണ്ടത് വിജയ് അന്റണി തന്നെ ആയിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണകാരണം വ്യക്തമല്ലെങ്കിലും മീര മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സ തേടിയിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പോലീസ് നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന എഴുത്ത് കണ്ടെത്തിയത്. ‘ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു, എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. എന്റെ സുഹൃത്തുക്കളെയും അദ്ധ്യാപകരെയുമൊക്കെ ഞാന്‍ മിസ് ചെയ്യും. ഞാനില്ലാതെ എന്റെ കുടുംബം വിഷമിക്കും.’ ഇത്തരത്തില്‍ ഏറെ വൈകാരികതയോടെ എഴുതിയിരിക്കുന്ന കത്താണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മീര മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സ തേടിയിരുന്നു. അതിനാല്‍ ഈ കത്ത് ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് എഴുതിയതാണോ അതോ നേരത്തേതന്നെ എഴുതിയിരുന്നതാണോ എന്ന കാര്യം പോലീസ് പരിശോധിക്കും.