
കുടുംബശ്രീ മൈക്രോഎന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി താത്ക്കാലിക നിയമനം നടത്തുന്നു.
ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോഎന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര് സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലികനിയമനം നടത്തും.
ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: എം കോം, ടാലി.
വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബര്‍ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ, സിവില്സ്റ്റേഷന് പി ഒ., കൊല്ലം – 691003 വിലാസത്തില്‍ ലഭിക്കണം.
മറ്റു ജോലി ഒഴിവുകളും.
നഴ്സിങ് നിയമനം
ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ജനറല്‍ നഴ്സിങ്, ബി എസ് സി നഴ്സിങ് തസ്തികളിലേക്ക് അപ്രന്റീസ് വ്യവസ്ഥയില്‍ സ്റ്റൈപന്റോടുകൂടി നിയമനം നടത്തും.
യോഗ്യത : നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ജനറല്‍ നഴ്സിങ്/ബി എസ് സി നഴ്സിങ് പാസായിരിക്കണം. ബി പി എല്‍/വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ താഴെയുള്ള ജനറല്‍ കാറ്റഗറിയില്‍ (എസ് സി, എസ് റ്റി ഒഴികെ) ഉള്‍പ്പെട്ടവരും ഗ്രാമപ്രദേശത്ത് താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-45. 2024 മാര്‍ച്ച് 31 വരെയാണ് നിയമനകാലാവധി. ബി എസ് സി നഴ്സിങ് പാസായവര്‍ക്ക് 15,000 രൂപ നിരക്കിലും ജനറല്‍ നഴ്സിങ് പാസായവര്‍ക്ക് 12500 രൂപ നിരക്കിലും ഓണറേറിയം നല്‍കും
എസ് എസ് എല്‍ സി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 26 ന് ജില്ലാ പഞ്ചായത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ബി എസ് സി നഴ്സിങ്ങിന് രാവിലെ 10.30 നും ജനറല്‍ നഴ്സിങ്ങിന് ഉച്ചയ്ക്ക് ഒരു മണിക്കുമാണ് അഭിമുഖം. ഫോണ്‍ 0474 2795017.
അസിസ്റ്റന്റ് മറൈൻ സർവേയർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മറൈൻ സർവേയർ തസ്തികയിൽ എസ്.സി. വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത : എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യവും ഇന്ത്യൻ നേവൽ ഹൈഡ്രോഗ്രാഫിക് ബ്രാഞ്ചിന്റെ സർവേ റെക്കോർഡർ ക്ലാസ് വൺ അല്ലെങ്കിൽ ക്ലാസ് ടുവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01/01/2023 ന് 18-41 നും മധ്യേ
(നിയമാനുസൃത വയസ്സിളവ് ബാധകം).
ശമ്പളം: 55200 -115300. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിനു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
The post കുടുംബശ്രീയിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]