
സ്വന്തം ലേഖകൻ
ഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. തിലക് വര്‍മയ്ക്ക് അവസരം നല്കിയതും ശ്രദ്ധേയമായി. സൂര്യകുമാര്‍ യാദവ് സ്ഥാനം നിലനിര്‍ത്തി. ബൗളിങ് നിരയില്‍ യുസ്വേന്ദ്ര ചഹലിനു ഇടമില്ല. പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരം നല്കാന് തീരുമാനിച്ചതും ശ്രദ്ധേയമായി.
പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷം പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി മടങ്ങിയെത്തി. ഇഷാന് കിഷന് രണ്ടാം വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യശസ്വി ജയ്സ്വാള്‍ പുറത്തായി.മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, തിലക് വര്‍മ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ. സഞ്ജു സാംസണ്- റിസര്‍വ് താരം
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]