സ്വന്തം ലേഖകൻ കോഴിക്കോട്: കടംവാങ്ങിയ 500 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട് ബാലുശേരി കിനാലൂരില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു.ബസ് ജീവനക്കാരായ ഷിജാദ്, ഷിജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.ഇവരെ ആക്രമിച്ച മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി കിനാലൂര്‍ ഏഴികണ്ടിയില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ബസ് ജീവനക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരെ ആക്രമിച്ച ബബിലേഷ്, മനേഷ്, ശരത്ത്ലാല് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.500 രൂപ കടംവാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പണം വാങ്ങിയതിനെ ചൊല്ലി കഴിഞ്ഞ ദിവസം മനേഷ് ബസ് ജീവനക്കാരുമായി ഫോണില്‍ സംസാരിച്ചിരുന്നു.അതിനിടെ ബസ് ജീവനക്കാരന് മനേഷിനെ അസഭ്യം പറഞ്ഞതായും തുടര്‍ന്ന് മൂവരും ഇത് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകകയാണെന്ന് ബാലുശേരി പൊലീസ് അറിയിച്ചു.
The post കോഴിക്കോട് ബാലുശേരിയില്‍ കടം വാങ്ങിയ 500 രൂപയെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു;സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

