
സ്വന്തം ലേഖകൻ
ഡല്‍ഹി: ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി സുപ്രിംകോടതി. ഗുജറാത്ത് സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് 27 ആഴ്ച പ്രായമായ ഗര്‍ഭം ഒഴിവാക്കാന്‍ ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയത്. സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം വൈകിയെന്ന് കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ആദ്യവിമര്ശനം. എന്നാല്‍ ഇതില്‍ ഹൈക്കോടതി ജഡ്ജി ന്യായീകരണ ഉത്തരവ് ഇറക്കിയതിനെയാണ് സുപ്രീംകോടതി ഇന്ന് വിമര്‍ശിച്ചത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ അതിജീവിതയുടെ ഹര്‍ജിയെ ഹൈക്കോടതി ലാഘവ ബുദ്ധിയോടെ സമീപിച്ചുവെന്നായിരുന്നു സുപ്രിംകോടതിയുടെ വിമര്‍ശനം.
ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി. ഓരോ ദിവസവും പ്രധാനപ്പെട്ടതാണ്. ഹര്‍ജി പരിഗണിക്കാന്‍ 13 ദിവസം വൈകിയത് എന്തുകൊണ്ടെന്നുമായിരുന്നു ഡിവിഷന് ബെഞ്ചിന്റെ ചോദ്യം.
ഇന്ത്യയിൽ ഗർഭധാരണമെന്നത് വിവാഹിതരായ ദമ്പതികൾക്കും സമൂഹത്തിനും സന്തോഷത്തിന്റെ ഉറവിടമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹിതയല്ലാത്ത സ്ത്രീക്ക് കുഞ്ഞു വേണ്ട എന്ന ഘട്ടത്തിലാണ് ഗർഭധാരണമെങ്കിൽ, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടിയാണ് ഗർഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയത്.
The post ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി സുപ്രിംകോടതി; 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അതിജീവിതയ്ക്ക് അനുമതി; കുഞ്ഞിനെ ജീവനോടെ പുറത്തെടുത്താൽ സംരക്ഷിക്കണം; ‘പരമോന്നത നീതി പീഠത്തിനെതിരായി ഉത്തരവ് പുറപ്പെടുവിക്കാനാവില്ല’ ; ഗുജറാത്ത് ഹൈക്കോടതിക്ക് വീണ്ടും വിമര്‍ശനം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]