
ഹൈദരാബാദ്: എട്ടുവയസുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശി കുണ്ഡേതി ചന്ദ്രശേഖറാണ് മകള്‍ മോക്ഷജയെ കൊന്നത്.
അപകടത്തില്‍പ്പെട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം മൃതദേഹവുമായി സഞ്ചരിക്കുന്നതിനിടെ ഇയാളുടെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതോടെയാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം നഗരത്തിന് പുറത്ത് അബ്ദുള്ളപുറമേടിലാണ് ചന്ദ്രശേഖര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാറിനുള്ളില്‍ കഴുത്തിന് മുറിവേറ്റനിലയില്‍ സ്കൂള്‍ യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്തി.
അബോധാവസ്ഥയില്‍ ചോരയില്‍കുളിച്ചനിലയില്‍ കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി നേരത്തെ തന്നെ മരിച്ചിരുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന ചന്ദ്രശേഖറിനെ ചോദ്യംചെയ്തതോടെയാണ് കാറിലുണ്ടായിരുന്നത് മകളാണെന്നും മകളെ താന്‍ കൊലപ്പെടുത്തിയതാണെന്നും ഇയാള്‍ വെളിപ്പെടുത്തിയത്.
മകളുടെ കൊലപാതകം ഭാര്യയ്ക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണ് താൻ കാണുന്നതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിയും ഭാര്യയും ഒരേ കമ്ബനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെ ഇയാളുടെ ജോലി പോയിരുന്നു. ഇതോടെ വീട്ടില്‍ കലഹം പതിവായി. ഒടുവില്‍ യുവതി കുട്ടിയേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പ്രതി ഇടയ്ക്ക് സ്കൂളിലെത്തി മകളെ കാണാറുണ്ടായിരുന്നു. സംഭവ ദിവസം സ്കൂളില്‍ നിന്ന് മകളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകുകയും, കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]