
പത്തനംതിട്ട: ഹൃദ്രോഗിയായ മധ്യവയസ്കനെ എസ്ഐ മർദ്ദിച്ചതായി ആരോപണം. പത്തനംതിട്ട
പോലീസ് സ്റ്റേഷനിലെത്തിയ അയൂബ് ഖാനാണ് മർദ്ദനത്തിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അയൂബും മരുമകനും തമ്മിൽ വീട്ടിൽ വാക്കേറ്റമുണ്ടാവുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തു.
ഇത് പരിഹരിക്കാനായി പത്തനംതിട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു എസ്ഐ അനൂപ് ദാസ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
അയൂബിനെ അകത്തേക്ക് വിളിച്ചപ്പോൾ കസേരയിൽ ഇരുന്നതിന്റെ പേരിലാണ് തല്ലിച്ചതച്ചതെന്ന് ഭാര്യ പറയുന്നു. ആൻജിയോപ്ലാസ്റ്റിയും രണ്ട് ആൻജിയോഗ്രാമും കഴിഞ്ഞ് ചികിത്സ തുടരുന്നയാളാണ് അയൂബ്.
The post പോലീസ് സ്റ്റേഷനിലെ കസേരയിൽ ഇരുന്നു; ഹൃദ്രോഗിയെ തല്ലിച്ചതച്ച് എസ്ഐ; മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]