
സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ വൈരാഗ്യത്തില്‍ യുവാവിന്റെ മാതാപിതാക്കളെ അയല്‍വാസികള്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. അബ്ബാസ്, ഭാര്യ കമറുള്‍ നിഷ എന്നിവരാണ് മരിച്ചത്. ഇരുമ്ബ് കമ്ബികളും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്ത് വച്ച് തന്നെ ദമ്ബതികള്‍ മരിച്ചു. പ്രതികള്‍ ഉടൻ തന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബ്ബാസിന്റെ മകൻ ഷൗക്കത്തും അയല്‍വാസിയായ റൂബി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 2020ല്‍ ഇരുവരും ഒളിച്ചോടിയെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ പൊലീസ് അറസ്റ്ര് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു. ഇതില്‍ പ്രകോപിതരായാണ് പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെയുള്ളവര്‍ യുവാവിന്റെ മാതാപിതാക്കളെ അടിച്ച് കൊന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]