
സ്വന്തം ലേഖകൻ
കറുകച്ചാല്‍: ഒറ്റനോട്ടത്തില്‍ കണ്ടാൽ ശെരിക്കും ഞെട്ടിപോകും, കാടിന് നടുവിലൊരു പൊലീസ് സ്റ്റേഷനോ… രണ്ടേക്കറോളം വിശാലമായ സ്ഥലത്താണ് കറുകച്ചാല്‍ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സ്റ്റേഷനൊഴികെ ബാക്കിയുള്ള സ്ഥലം പൂര്‍ണമായും കാടിന് സമാനമായിയാണ് കിടക്കുന്നത്.
പൊലീസ് സ്റ്റേഷനും സ്ഥലും ഉയര്‍ന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സമീപത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. സ്റ്റേഷൻ വളപ്പിലെ കാട് വെട്ടിമാറ്റിയിട്ട് വര്‍ഷങ്ങളായി. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ചുറ്റും പൂര്‍ണമായി കാടും പടര്‍പ്പും നിറഞ്ഞ നിലയിലാണ്. ആള്‍ത്താമസമില്ലാത്ത ഒഴിഞ്ഞ ക്വാര്‍ട്ടേഴ്സുകള്‍ക്ക് ചുറ്റും പാമ്പ് ശല്യവും വര്‍ദ്ധിച്ചു.
കാടും വള്ളിപടര്‍പ്പുകളും വളര്‍ന്നതോടെ പഴയ പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ എവിടെയാണെന്ന് പോലും കണ്ടാല്‍ തിരിച്ചറിയില്ല, 16 ക്വാര്‍ട്ടേഴ്സുകളില്‍ 12 എണ്ണവും കാടിനുള്ളിലാണ്. ഒന്നോ രണ്ടോ ക്വാര്‍ട്ടേഴ്സുകള്‍ മാത്രമാണ് ഭേദമുള്ളത്. സര്‍ക്കാര്‍ ഭൂമി കാടുകയറി മൂടിയതോടെ ടൗണിന് സമീപത്തെ വ്യാപരികളും താമസക്കാരും ഇഴജന്തുക്കളെയും ഭയക്കണം.
അതേസമയം നിലവില്‍ രണ്ട് ക്വാര്‍ട്ടേഴ്സുകളില്‍ മാത്രമാണ് താമസക്കാരുള്ളത്. ബാക്കിയുള്ള ക്വാര്‍ട്ടേഴ്സുകള്‍ പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടു. സൗകര്യങ്ങള്‍ പരിമിതമായതിനാലും അറ്റകുറ്റപ്പണി നടത്താത്തതിനാലും ഓട് മേഞ്ഞ പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ ഓരോന്നായി ഉപേക്ഷിച്ചനിലയിലാണ്. മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായി തകര്‍ന്നു വീണു. നിലവില്‍ നാല് ക്വാര്‍ട്ടേഴ്സുകള്‍ മാത്രമേ കാണാൻ സാധിക്കുന്നവയിലുള്ളൂ.
12 ക്വാര്‍ട്ടേഴ്സുകളും അനുബന്ധ കെട്ടിടങ്ങളും വള്ളിപ്പടര്‍പ്പുകള്‍ കയറി മൂടി. വളപ്പിലെ വൃക്ഷങ്ങള്‍ പോലും തിരിച്ചറിയാൻ കഴിയാത്തവിധം കാടുകയറി. പ്രദേശത്തെ കാട് വെട്ടിമാറ്റി വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
The post ഒറ്റനോട്ടത്തില്‍ കണ്ടാൽ ശെരിക്കും ഞെട്ടും !!!; കോട്ടയം കറുകച്ചാലിൽ കാടിന് നടുകോട്ടയം കറുകച്ചാലിൽ കാടിന് നടുവിലായി ഒരു പൊലീസ് സ്റ്റേഷൻ; സ്റ്റേഷനൊഴികെ ബാക്കിയുള്ള സ്ഥലം പൂര്‍ണമായും കാടിനകത്ത് ; കാടും വള്ളിപടര്‍പ്പുകളും വളര്‍ന്നതോടെ പഴയ പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ എവിടെയാണെന്ന് പോലും കണ്ടാല്‍ തിരിച്ചറിയാനാകാത്ത അവസ്ഥ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]