
തിരുവനന്തപുരം: അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നടൻ മമ്മൂട്ടി കരസ്ഥമാക്കി.
‘നൻപകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ ജെയിംസായും സുന്ദരമായും പകര്‍ന്നാടിയതിനാണ് പുരസ്കാരം ലഭിച്ചത്. രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി അലോഷ്യസിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് .അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ .അലൻസിയറും കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി പരാമര്‍ശം നേടി.തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മറ്റുപുരസ്കാരങ്ങള്‍ മികച്ച ചലച്ചിത്ര ഗ്രന്ഥം- സി എസ് വെങ്കിടേശ്വരൻ, പ്രത്യേക ജൂറി പരാമര്‍ശം(സംവിധാനം)-വിശ്വജിത്ത്, രാരിഷ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം: ന്നാ താൻ കേസ്കൊട് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്(പെണ്)- പൗളി വിത്സൻ, ചിത്രം -സൗദി വെള്ളയ്ക്ക മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്)-ഷോബി തിലകൻ,ചിത്രം – പത്തൊമ്ബതാം നൂറ്റാണ്ട്. മികച്ച വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ.
ചിത്രം -സൗദി വെള്ളയ്ക്ക മികച്ച സംഗീത സംവിധായകൻ- എം ജയചന്ദ്രൻ, ചിത്രം- പത്തൊമ്ബതാം നൂറ്റാണ്ട്, ആയിഷ മികച്ച ഗായിക -മൃദുല വാര്യര്‍ മികച്ച ഗായകൻ- കപില്‍ കപിലൻ മികച്ച ഗാനരചന: റഫീഖ് അഹമ്മദ് The post അന്‍പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടനായി മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]