
സ്വന്തം ലേഖകൻ
മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യെയാണ് ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ കൊല്ലപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. പ്രതിയായ കോയ ഒളിവിലാണ്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന കമ്പി പാര ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു.
സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ സുലൈഖയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഭർത്താവ് കോയക്ക് വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]