ഡ്രൈവിംഗ് ലൈസന്സ് നേടുന്നതിനുള്ള ചട്ടങ്ങളില് കേന്ദ്ര സര്ക്കാര് മാറ്റം വരുത്തി. പുതിയ നിയമ പ്രകാരം ഡ്രൈവിംഗ് ലൈസന്സ് ലഭിക്കുന്നതിന് റീജിയനല് ട്രാന്സ്പോര്ട് ഓഫീസ് (RTO) ചുറ്റിക്കറങ്ങേണ്ടതില്ല.
കേന്ദ്ര സര്ക്കാറിന്റെ പുതിയ ഡ്രൈവിംഗ് ലൈസന്സ് നിയമങ്ങള് മുമ്പത്തേക്കാള് വളരെ എളുപ്പമാണ്. ഡ്രൈവിംഗ് ലൈസന്സ് നേടുന്നതിനുള്ള ഭേദഗതി നിയമം അനുസരിച്ച്, നിങ്ങള് ആര്ടിഒ സന്ദര്ശിച്ച് ഒരു തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റും നടത്തേണ്ടതില്ല.
പുതിയ നിയമങ്ങള് 2022 ജൂലൈ ഒന്ന് മുതല് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നടപ്പിലാക്കും. ഇതോടെ ഡ്രൈവിങ് ലൈസന്സ് ലഭിക്കാന് വെയിറ്റിങ് ലിസ്റ്റില് കാത്തുനില്ക്കുന്ന കോടിക്കണക്കിന് ആളുകള്ക്ക് ആശ്വാസമാകും.
ഡ്രൈവിംഗ് ലൈസന്സ് ലഭിക്കാന്, ആര്ടിഒയില് ടെസ്റ്റ് എഴുതാന് കാത്തിരിക്കേണ്ടതില്ല. ഏതെങ്കിലും അംഗീകൃത ഡ്രൈവിംഗ് ട്രെയിനിംഗ് സ്കൂളില് നിങ്ങള്ക്ക് ലൈസന്സിനായി രജിസ്റ്റര് ചെയ്യാം.
പരിശീലനം നേടിയ ശേഷം അവിടെ നിന്ന് പരീക്ഷ പാസാകണം. പരീക്ഷയില് വിജയിക്കുന്നവര്ക്ക് സ്കൂള്, സര്ട്ടിഫികറ്റ് നല്കും.
ഇതിന്റെ അടിസ്ഥാനത്തില് ലൈസന്സ് നേടാം. ഡ്രൈവിംഗ് ലൈസന്സിനായുള്ള അധ്യാപന പാഠ്യപദ്ധതി മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
ഇത് തിയറി, പ്രാക്ടികല് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ലൈറ്റ് മോടോര് വെഹികിള് (എല്എംവി) കോഴ്സിന്റെ ദൈര്ഘ്യം നാലാഴ്ചയാണ്, ഇത് 29 മണിക്കൂറാണ്.
പ്രാക്ടികലില്, റോഡുകള്, ഹൈവേകള്, നഗര റോഡുകള്, ഗ്രാമ റോഡുകള്, റിവേഴ്സിംഗ്, പാര്കിംഗ് തുടങ്ങിയവയില് 21 മണിക്കൂര് ക്ലാസ് നേടണം. ബാക്കിയുള്ള എട്ട് മണിക്കൂര് തിയറിക്കുള്ളതാണ്.
1. ഇരുചക്ര വാഹനങ്ങള്, മുച്ചക്ര വാഹനങ്ങള്, ലൈറ്റ് മോടോര് വാഹനങ്ങള് എന്നിവയ്ക്കുള്ള പരിശീലന കേന്ദ്രങ്ങള്ക്കായി കുറഞ്ഞത് ഒരേകര് ഭൂമി, ഹെവി പാസന്ജര് അല്ലെങ്കില് ചരക്ക് വാഹനങ്ങള്ക്കോ ട്രെയിലറുകള്ക്കോ പരിശീലന കേന്ദ്രത്തിന് രണ്ട് ഏകര് സ്ഥലം ആവശ്യമാണ്.
2. പരിശീലകന് കുറഞ്ഞത് 12-ാം ക്ലാസ് പാസായിരിക്കണം.
കൂടാതെ അയാള്ക്ക് കുറഞ്ഞത് അഞ്ച് വര്ഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം.
3. പരിശീലന കേന്ദ്രത്തില് ബയോമെട്രിക് സംവിധാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
4.
ആറ് ആഴ്ചയില് 38 മണിക്കൂറാണ് മീഡിയം, ഹെവി വെഹികിള് മോടോര് വാഹങ്ങള്ക്കുള്ള കോഴ്സിന്റെ ദൈര്ഘ്യം. എട്ട് മണിക്കൂര് തിയറി ക്ലാസും ബാക്കി 31 മണിക്കൂര് പ്രാക്ടികലും ആയിരിക്കണം.
The post ഇനി RTO ഓഫീസ് ചുറ്റിക്കറങ്ങേണ്ട ; ഡ്രൈവിംഗ് ലൈസന്സ് നേടുന്നതിനുള്ള നിയമങ്ങള് മാറ്റി കേന്ദ്രസര്ക്കാർ appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        