
റാഞ്ചി : ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവർത്തിച്ച 19 കാരനെ എൻഐഎ അറസ്റ്റ് ചെയ്തു . ഝാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ നിന്നാണ് ഫൈസാൻ അൻസാരി എന്ന യുവാവ് പിടിയിലായത് .
സോഷ്യൽ മീഡിയ വഴി ഐഎസുമായി സമ്പർക്കം പുലർത്തിയിരുന്ന ഫൈസാൻ അൻസാരി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയാണ് . ഫൈസാൻ അൻസാരി കഴിഞ്ഞ ഒന്നര വർഷമായി ഐഎസുമായി ബന്ധപ്പെട്ടിരുന്നു.
ഏജൻസികളിൽ നിന്ന് രക്ഷപ്പെടാൻ ഡാർക്ക് നെറ്റ് ഉപയോഗിച്ചാണ് ഇയാൾ ഐഎസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത് . കഴിഞ്ഞ രണ്ട് മാസമായി ലോഹർദാഗയിലാണ് ഫൈസാൻ താമസിച്ചിരുന്നത്.
ഫൈസാൻ അൻസാരിയുടെ ലാപ്ടോപ്പിൽ നിന്ന് റാഡിക്കൽ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന .
രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്തുള്ളവരും, ഐഎസുമായി ബന്ധമുള്ള നിരവധി പേരും ഫൈസാനെ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഫൈസാൻ ഇവരെ ബന്ധപ്പെടുന്നത്.
ഐഎസിന് വേണ്ടി ഇന്ത്യയിൽ ” ഭീകരാക്രമണങ്ങൾ” നടത്തുന്നതിന് ഫൈസാൻ നീക്കം നടത്തിയിരുന്നു. ബിഎസ്എൻഎല്ലിൽ കരാർ തൊഴിലാളിയായി ജോലി ചെയ്യുകയാണ് പിതാവ് പേര് ഫിറോസ് അൻസാരി .
സംഭവത്തിൽ റാഞ്ചി എൻഐഎ കേസെടുത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി എൻഐഎയുടെയും ഐബിയുടെയും സംഘം കേസിൽ അന്വേഷണം നടത്തി വരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അന്വേഷണത്തിൽ ശക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഫൈസാൻ അൻസാരിയെ അറസ്റ്റ് ചെയ്തത്. The post ഇസ്ലാമിക് സ്റ്റേറ്റിനായി ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു : അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഫൈസാൻ അൻസാരിയെ എൻഐഎ പിടികൂടി appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]