
സ്വന്തം ലേഖകൻ
കോട്ടയം: രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങുമ്പോൾ, നാടിനുവേണ്ടിയും നാട്ടുകാർക്കുവേണ്ടിയും പ്രവർത്തിച്ച് ജനനായകന് എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ എല്ലാവർക്കും സാധിക്കില്ലായെന്ന വാക്ക് അർത്ഥത്താക്കുന്ന ജീവിതമായിരുന്നു കാണിച്ചു തന്നത്. പുതുപ്പള്ളിയിൽ ജനപ്രതിനിധിയായി ഉമ്മൻചാണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ട് അൻപത് വർഷം പിന്നിടുകയും ചെയ്തു. പക്ഷേ ഇതുവരെ ജന്മനാട്ടിൽ സ്വന്തമായി ഒരു വീട് ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അതാണ് ഉമ്മൻചാണ്ടിയെന്ന വടവൃഷത്തെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
പുതുപ്പള്ളിയിൽ എത്തുന്ന എല്ലാ ഞായറാഴ്ചയും കരോട്ട് വള്ളക്കാലിൽ തറവാട് വീട് കേന്ദ്രീകരിച്ചായിരുന്നു സന്ദർശകരെ കണ്ടിരുന്നത്. ഏതായാലും കാത്തിരിപ്പിനൊടുവിൽ സ്വന്തം നാട്ടിൽ വീടുവെക്കാൻ ഒരുങ്ങുകയാണ് ഉമ്മൻചാണ്ടി. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കർ സ്ഥലത്താണ് പുതിയ വീട് പണിയാൻ ഒരുങ്ങുന്നത്. പുതുപ്പള്ളി ജംഗ്ഷനിൽ കറുകച്ചാൽ റോഡിന് ചേർന്നു തന്നെയുള്ള പുരയിടത്തിലാണ് വീട് പണി ഉടൻ തുടങ്ങുന്നത്.
വീടുപണിയെക്കുറിച്ച് ഉമ്മൻചാണ്ടി പറയുന്നത് ഇങ്ങനെ. “ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇപ്പോൾ നടത്തുന്നത്. പക്ഷെ നിങ്ങൾ കരുതുന്ന പോലെ ഒരു വീട് അല്ല. പുതിപ്പള്ളിയിൽ വരുമ്പോൾ കിടക്കാൻ ഒരു വീട് എന്നത് മാത്രം ആണ് ഉദ്ദേശിക്കുന്നത്. ഉടൻ തന്നെ വീട് പണി തുടങ്ങും” എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ സ്ഥിര താമസം ആക്കുന്നതിന് ഉള്ള നീക്കത്തിന്റെ ഭാഗം ആണോ എന്ന ചോദ്യത്തിന് സ്ഥിരമായി ഇവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.
The post പാതിവഴിയിൽ വീടെന്ന സ്വപ്നം ബാക്കിയാക്കി കുഞ്ഞൂഞ്ഞിന്റെ യാത്ര; ചേതനയറ്റ ശരീരമായി നേതാവെത്തിയത് ഒരു ദിവസം ആ മണ്ണിൽ അന്തിയുറങ്ങുകയെന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ; കണ്ണീർക്കടലായി പണിതീരാത്തവീടിന്റെ നടുമുറ്റം; നീറുന്ന വേദനയിൽ കുടുംബാംഗങ്ങൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]