
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുധാകരനെ അറസ്റ്റുചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു.
സുധാകരന് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്. മുന്‍ ഐ.ജി. ലക്ഷ്മണയ്ക്കും ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സുധാകരനെതിരേ ഡിജിറ്റല്‍ തെളിവുകളുണ്ട്. അറസ്റ്റുചെയ്യാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം അന്വേഷണോദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ഈ മാസം 23-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റുണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണമെന്നാണ് കോടതി ഉത്തരവ്.
അതിനിടെ ഡി.ജി.പി., മുന്‍ ഡി.ജി.പി., എ.ഡി.ജി.പി. എന്നിവര്‍ മോന്സണ് മാവുങ്കലിനൊപ്പമുള്ള ചിത്രങ്ങള്‍ സുധാകരന് കോടതിയില്‍ സമര്‍പ്പിച്ചു. ഇവര്‍ മോന്‍സന്റെ അടുത്ത ബന്ധക്കാരും വീട്ടിലെ സ്ഥിരം സന്ദര്ശകരുമാണെന്നും സുധാകരന് കോടതിയെ അറിയിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]