
സ്വവര്‍ഗ്ഗാനുരാഗിയെ മന്ത്രവാദിയുടെ സഹായത്തോടെ കഴുത്തറുത്തുകൊന്ന യുവതിയും മന്ത്രവാദിയും പിടിയില്‍. യു.പിയില്‍
ആര്‍സി മിഷന് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പ്രിയ (30) പുവായന്‍ സ്വദേശിയായ പ്രീതിയുമായി (24) സൗഹൃദത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പം സ്വവര്‍ഗ ബന്ധത്തിലേക്ക് വഴിമാറി.
പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിക്ക് വന്ന വിവാഹം മുടങ്ങി.
പ്രീതിയും അമ്മ ഊര്‍മിളയും മുഹമ്മദി പ്രദേശത്തെ തന്ത്രി രാംനിവാസിനെ കണ്ടുവെന്നും പ്രിയയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും പോലീസ് പറഞ്ഞു. പ്രിയയ്ക്ക് പുരുഷനാകാന്‍ ആഗ്രഹമുണ്ടെന്ന് പ്രീതി തന്ത്രിയെ അറിയിച്ചതായി ആനന്ദ് പറഞ്ഞു. ഇത് മുതലെടുത്ത് പ്രിയയെ കൊല്ലാന്‍ ഒന്നര ലക്ഷം രൂപ നല്‍കാമെന്ന് പ്രീതിയുടെ അമ്മ തന്ത്രിക്ക് വാക്ക് നല്‍കിയിരുന്നു.
പ്ലാന്‍ പ്രകാരം പ്രീതി പ്രിയയെ വിളിച്ച് തന്ത്രി ലിംഗമാറ്റം ചെയ്യുമെന്ന് വിശ്വസിപ്പിച്ചു. ഏപ്രില്‍ 13ന് വീട്ടില്‍ നിന്നിറങ്ങിയ പ്രിയയെ കാണാതാവുകയായിരുന്നു. ഏപ്രില്‍ 18 നാണ് ഇവരുടെ കുടുംബം മിസ്സിംഗ് കേസ് ഫയല്‍ ചെയ്തത്. പ്രീതിയുമായും തന്ത്രി രാംനിവാസുമായും പ്രിയ സംസാരിച്ചിരുന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തിയതായി എസ്പി പറഞ്ഞു.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് രാംനിവാസിനെ കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രിയയെ പുരുഷനാക്കി മാറ്റാനെന്ന വ്യാജേന വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും നദിക്കരയില്‍ കണ്ണടച്ച് കിടക്കാന്‍ പറഞ്ഞുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതിനിടെ പ്രിയയുടെ കഴുത്ത് അറുത്തു.
പ്രതികളായ തന്ത്രിയെയും പ്രിയയുടെ സുഹൃത്ത് പ്രീതിയെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായും ഇരുവരെയും ജയിലിലേക്ക് അയച്ചതായും എസ്പി ആനന്ദ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ തന്ത്രിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]