
കുടുംബശ്രീയ്ക്ക് കീഴിൽ ജില്ലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവസർ (AVSAR) സ്കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (KIOSK) സെയിൽസ് സ്റ്റാഫിനെ നിയമിക്കുന്നു. പള്ളിക്കൽ, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, എ.ആർ നഗർ, കൊണ്ടോട്ടി, ചേലേമ്പ്ര, പെരുവള്ളൂർ എന്നീ തദ്ദേശസ്ഥാപന പരിധിയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളോ കുടുംബാംഗങ്ങളോ ആയ ഡിഗ്രി യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം മേൽ പറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ 2023 ജൂൺ 20നകം സമർപ്പിക്കണം.
ജില്ലാ :കോഴിക്കോട്
മറ്റു ജോലി ഒഴിവുകൾ ചുവടെ
പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം.
അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 20 – 5PM നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.
ആരോഗ്യ വകുപ്പിന് കീഴിൽ കൂടിക്കാഴ്ച 21 വയനാട് : ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിലെ നഗര പ്രദേശങ്ങളിൽ രോഗങ്ങളുടെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി എത്തണം. 6068-04935 240390.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]