
ന്യൂയോർക്ക്: അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബെയ്ജിങ്ങില്‍ എത്തിയതിന് തൊട്ടു പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വോച്ഛാധിപതിയാണെന്ന് പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂണിനെ അമേരിക്കന്‍ സൈന്യം വെടിവച്ച് വീഴ്ത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ആന്റണി ബ്ലിങ്കന്‍ ചൈനയിലേക്ക് സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കാൻ സാധ്യതയുള്ള പ്രതികരണമാണ് ബൈഡന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. യുഎസ് അതിര്‍ത്തിയിലെത്തിയ ചൈനീസ് ചാരബലൂണ്‍ തന്റെ സൈന്യം വെടിവെച്ച് വീഴ്ത്തിയപ്പോള്‍ ഷി ജിന്‍പിങ് ലജ്ജിച്ചുപോയി എന്നാണ് ബൈഡന് പറഞ്ഞത്.
”കാറിലെ രണ്ട് പെട്ടി ചാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ഞാന്‍ ആ ബലൂണ്‍ വെടിവച്ചിട്ടപ്പോള്‍ അതെവിടെയാണ് ഉള്ളതെന്ന് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല. ഇത് സ്വോച്ഛാധിപതികള്ക്ക് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് അറിയില്ല. അതിന് പോകാൻ ഉദ്ദേശിച്ചിടത്തേക്ക് പോകാൻ കഴിഞ്ഞില്ല,കാരണം ഞാന്‍ അത് പരാജയപ്പെടുത്തി,” കാലിഫോര്‍ണിയയില്‍ നടന്ന ധനസമാഹരണ ചടങ്ങില്‍ വച്ച് ബൈഡന് പറഞ്ഞു.
തിങ്കളാഴ്ച ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയ ഷി ജിപിങ് ബൈഡന്റെ അഭിപ്രായങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. പക്ഷെ, ബലൂണ്‍ സംഭവത്തിന് ശേഷമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുസ്ഥിരമായ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ ഇത് അപകടത്തിലാക്കാം. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള കടുത്ത മത്സരത്തിൽ അയവ് വരുത്താമെന്ന് ബ്ലിങ്കനും ഷിയും യോഗത്തില്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ അത് സംഘര്‍ഷത്തിലേക്ക് നീങ്ങില്ല. പക്ഷെ ബൈഡന്റെ പരാമര്‍ശം സാഹചര്യത്തെ പ്രതികൂലമായി ബാധിക്കാം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]