
സ്വന്തം ലേഖകൻ
കട്ടപ്പന: നെടുങ്കണ്ടത്ത് വൻ വൻ കഞ്ചാവ് വേട്ട. 13 കിലോയ്ക്ക് മുകളിൽ തൂക്കം വരുന്ന മുന്തിയ ഇനം കഞ്ചാവുമായി മൊത്തക്കച്ചവടം ചെയ്യുന്ന സ്ത്രീയും കൂട്ടാളികളും പിടിയിൽ. തമിഴ്നാട് വത്തല ഗുണ്ട് സ്വദേശിയുമായ ചിത്ര, തേനി അരമനപുത്തൂർ കാളിയമ്മൻ തെരുവ് രാമതേവർ മുരുകൻ, മണപ്പാറെ നടുപ്പെട്ടി ഭാരതി എന്നിവരാണ് ഇടുക്കി പൊലീസിന്റെ പിടിയിലായത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി എ കുര്യാക്കോസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും നെടുങ്കണ്ടം 1P B.S ബിനുവും ,ഇടുക്കി ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കേരളത്തിൽ അങ്ങോളമിങ്ങോളം കാലങ്ങളായി കഞ്ചാവും, ഹാൻസും മറ്റ് ലഹരിവസ്തുക്കളും വ്യാപകമായി മൊത്ത വിതരണം ചെയ്തു വന്നിരുന്ന വില്പനക്കാരിയാണ് പിടിയിലായ ചിത്ര. 13 കിലോയ്ക്ക് മുകളിൽ തൂക്കം വരുന്ന മുന്തിയ ഇനം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കിലോയ്ക്ക് ഒരു ലക്ഷം രൂപ വില പറഞ്ഞു ഉറപ്പിച്ചു ആണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
ബോഡി മെട്ട് വഴി കഞ്ചാവുമായി നെടുംങ്കണ്ടത്ത് എത്തിയ സമയം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, നെടുങ്കണ്ടം ഐപി. ബി.എസ് ബിനു കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട എസ് ഐ സജിമോൻ ജോസഫ്, അനീഷ് വി കെ, ഇടുക്കി ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ മഹേഷ് ഈഡൻ,സിയാദ്, സതീഷ് കുമാർ ഡി, ടോം സ്കറിയ, ബിനീഷ് കെ.പി, അനുപ് എം.പി,നദീർ മുഹമ്മദ് നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ എസ് ഐ നവാസ്, വിജയകുമാർ, ഇന്ദിര, പ്രിനിത, സനീഷ് സത്യൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
രാത്രി 10.45 മണിയോടെ പ്രതികൾ കൽകൂന്തൽ ഭാഗത്തുനിന്നുമാണ് കസ്റ്റഡിയിലാകുന്നത്. രണ്ട് ബഗുകളിലായി ആറ് പൊതികളിലായി പന്ത്രണ്ടര കിലോയ്ക്ക് മുകളിലുള്ള അളവ് കഞ്ചാവ് ആണെന്നും അത് കേരളത്തിൽ മൊത്തക്കച്ചവടത്തിനായി കൊണ്ടുവന്നതാണെന്നും പ്രതികൾ സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കാലങ്ങളായി കേരളത്തിലെ വിവിധ മേഖലകളിൽ കഞ്ചാവ് എത്തിച്ചു നൽകാറുണ്ടെന്നും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ തമിഴ്നാട്ടിൽ തങ്ങളുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങി കൊണ്ടുപോകാറുണ്ടെന്നും പ്രതികൾ പറഞ്ഞു.
ആന്ധ്രയിൽ നിന്നും ഒരു കിലോ കഞ്ചാവിന് മുപ്പതിനായിരം രൂപക്ക് വാങ്ങി കേരളത്തിൽ മൊത്തക്കച്ചവടക്കാർക്ക് ഒരു ലക്ഷം രൂപയ്ക്ക് ആണ് കൊടുക്കുന്നതെന്നും കേരളത്തിലെ ചില്ലറ വ്യാപാരികൾ മൂന്നു ലക്ഷത്തിലേറെ വിലക്കാണ് ചെറിയ പൊതികൾ ആക്കി തങ്ങളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് വിൽക്കുന്നതെന്നും പ്രതികൾ പറഞ്ഞു. ഇവർ ആരിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്നും ആർക്കാണ് വിൽക്കുന്നതെന്നും കൂടുതലായി അന്വേഷണം നടത്തുന്നുണ്ടെന്നും ഇതിൽ നിന്ന് ലഭിക്കുന്ന അമിത ധനലാഭംലക്ഷ്യമിട്ടാണ് കേരളത്തിലെ ചെറുകിട വ്യാപാരികൾ വ്യാപകമായി ഇത്തരം ബിസിനസിൽ ഏർപ്പെടുന്നത് എന്നും കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ പറഞ്ഞു
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]