ആലപ്പുഴ സി.പി.എമ്മിലെ കൂട്ട നടപടിക്ക് പിന്നാലെ അശ്ലീല വീഡിയോ വിവാദത്തിലും നടപടി. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാര്‍ട്ടി നടപടിയെടുത്തത്. സ്ത്രീകളുടെ നഗ്ന ദൃശ്ശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിച്ച എ പി സോണയെ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തില്‍ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്ഷന്.
സാമ്പത്തിക തിരിമറി സംബന്ധിച്ച പരാതിയുയര്‍ന്ന സിപിഎം കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷന്, ജില്ലാ കമ്മിറ്റിയംഗം എന്‍ ശിവദാസ് എന്നിവര്‍ക്കെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അതേസമയം, ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പ്രതികരിച്ചില്ല.
The post സി.പി.എ്മ്മിലെ അശ്ലീല വീഡിയോ വിവാദത്തില്‍ നടപടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]