
വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെ ബഞ്ചിലാണ് ഹര്‍ജി.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനാല് ദിവസമായി വിദ്യ ഒളിവിലാണ്.
അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് കലിംഗ സര്‍വകലാശാല. നിഖിലിന്റെ വിലാസം അടക്കം രേഖകള്‍ സര്‍വകലാശാല ലീഗല്‍ സെല്‍ ശേഖരിക്കുകയാണ്.
കേരളസര്‍വകലാശാലയുടെ ഔദ്യോഗിക കത്തിന് മറുപടി നല്‍കുമെന്നും രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി വ്യക്തമാക്കി. നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്നായിരുന്നു സര്‍വ്വകലാശാല അധികൃതരുടെ വെളിപ്പെടുത്തല്‍.
അതിനാല്‍ നിഖിലിന്റെ വിവരങ്ങള്‍ സര്‍വകാലാശാലക്ക് അറിയില്ല, ഈ സാഹചര്യത്തില്‍ വിലാസം അടക്കം വിശദാംശങ്ങളാണ് സര്‍ലകലാശാല ലീഗില്‍ സെല്‍ ശേഖരിക്കുന്നത്. The post വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചത്തേക്ക് മാറ്റി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]