വിമാനത്തില്‍ കയറിയാല്‍ കയ്യിലെ ഫോണ്‍ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റുന്നത് കാലങ്ങളായി എല്ലാ യാത്രികരും ചെയ്തുപോരുന്ന ഒന്നാണ്.
യാത്ര ആരംഭിക്കുന്നതിനു മുൻപായി ഫ്ലൈറ്റ് അറ്റൻഡന്റ് നിര്‍ദ്ദേശം തരുമ്ബോള്‍ ഫ്ലൈറ്റ് മോഡ് ഓണ്‍ ചെയ്യുമെങ്കിലും എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ.
അതേ സമയം നിങ്ങള്‍ക്ക് ഫ്ലൈറ്റില്‍ വൈ-ഫൈ ലഭ്യമാണെങ്കില്‍ അത് ഉയോഗിക്കുകയും ചെയ്യാം.
എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ നിങ്ങള്‍ ഫോണില്‍ എയര്‍പ്ലേൻ മോഡ് (ഫ്ലൈറ്റ് മോഡ്) ഓണ്‍ ചെയ്യാൻ മറന്നു പോയാല്‍ എന്തു സംഭവിക്കുമെന്ന് അറിയാമോ?
എന്താണ് ഫോണിലെ എയര്‍പ്ലേൻ മോഡ്?
ലളിതമായി പറഞ്ഞാല്‍ ഫോണിലേക്കുള്ള നെറ്റ്വര്‍ക്ക് സേവനങ്ങള്‍ ഓഫ് ചെയ്യുകയാണ് എയര്‍പ്ലെയ്ൻ മോഡ് ഓണ്‍ ചെയ്യുക വഴി സംഭവിക്കുന്നത്. എയര്‍പ്ലെയ്ൻ മോഡ് ഓണ്‍ ചെയ്താല്‍ ഫോണില്‍ സിഗ്നല്‍ കാണിക്കുന്ന സ്ഥലത്ത് അതിനു പകരം ഫ്ലൈറ്റിന്റെ ചിഹ്നം വരുമ്ബോള്‍ ഫോണില്‍ ഫ്ലൈറ്റ് മോഡ് ആക്റ്റിവേറ്റ് ആയെന്നു മനസ്സിലാക്കാം.
എയര്‍പ്ലെയ്ൻ മോഡ് ഓണ്‍ ചെയ്താല്‍?
നിങ്ങള്‍ എയര്‍പ്ലെയിൻ മോഡ് ഓണാക്കുമ്ബോള്‍ നിങ്ങളുടെ ഫോണ്‍ ഉപകരണം സെല്ലുലാര്‍ സിഗ്നലുകള്‍ കൈമാറുന്നത് നില്ക്കുന്നു. അതായത്, നെറ്റ്വര്ക്കിന് നിന്ന് കോളുകളോ ടെക്സ്റ്റുകളോ ഒന്നും നിങ്ങള്‍ക്ക് സ്വീകരിക്കുവാനാകില്ല. എന്നാല്‍ നിങ്ങള്‍ക്ക് വൈഫൈ നെറ്റ് വര്‍ക്ക് ലഭ്യമാണെങ്കില്‍ ഫോണില്‍ വൈ-ഫൈ ഓണ്‍ ചെയ്ത് നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നത് തുടരാം.
എഫ്എഎ പറയുന്നത്
സെല്ലുലാര്‍ സിഗ്നലുകള്‍ക്ക് നിലത്തെ സെല്‍ ടവറുകളെ മറികടക്കാൻ കഴിയുമെന്ന് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സേവനത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് തന്നെ വിമാനയാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് എഫ്എഎയ്ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഫ്ലൈറ്റില്‍ വൈഫൈ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.
2017 ല്‍ അലയൻസ് ട്രാവല്‍ ഇൻഷുറൻസ് നടത്തിയ സര്‍വേയില്‍ വിമാനയാത്രികരില്‍ 17. 2 ശതമാനം ആളുകളും യാത്രയില്‍ തങ്ങളുടെ ഫോണ്‍ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റാറില്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നതായി ട്രാവല്‍ ആൻഡ് ലെഷര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, സെല്‍ ഫോണുകളും വിമാനങ്ങളും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ വിമാനയാത്രയില്‍ ഫ്ലൈറ്റ് മോഡിലേക്ക് ഫോണ്‍ മാറ്റിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് പറയാന്‍ സാധിച്ചിട്ടില്ല,
എന്നാല്‍ പേഴ്സണല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനത്തിലെ ഇലക്ട്രിക്കല്‍, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്തും എന്നാണ് കരുതപ്പെടുന്നത്. അതായത് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്നലുകള്‍ ഒരു വിമാനത്തിന്റെ ആശയവിനിമയ സംവിധാനങ്ങളെ തടസ്സപ്പെടുത്തുവാനുള്ള സാധ്യത നിലനില്‍ക്കുന്നവെന്ന് അര്‍ത്ഥം. ഇത് സംഭവിക്കുക എന്നത് അസാധ്യമാമെങ്കില് കൂടിയും വളരെ നേരിയൊരു സാധ്യത തള്ളിക്കളയുന്നില്ല.
”നിങ്ങളുടെ കയ്യിലെ സെല്‍ഫോണ്‍ ഓഫാക്കിയില്ലെങ്കില്‍ അത് വിമാനത്തിലെ നാവിഗേഷൻ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാൻ സാധ്യതയുണ്ട്,” ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാലയിലെ പ്രൊഫസറും മുൻ എയര്‍ലൈൻ പൈലറ്റുമായ ഡാൻ ബബ് ട്രാവല്‍ + ലെഷറിനോട് പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഫെഡറല്‍ റെഗുലേഷൻസ് കോഡ് അനുസരിച്ച് വിമാനങ്ങള്‍ സഞ്ചരിക്കുമ്ബോള്‍ ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാൻ പാടില്ല. വിമാനങ്ങളില്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ളതോ കൈവശം കൊണ്ടുപോകാവുന്നതോ ആയ സെല്ലുലാര്‍ ഫോണുകള്‍, വിമാനങ്ങള്‍ വായുവിലൂടെ സഞ്ചരിക്കുമ്ബോള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ലെന്നാണ് നിയമം. വിമാനം പറന്നുയരുന്നതിനു മുൻപേ വിമാനത്തിലെ എല്ലാ സെല്ലുലാര്‍ ടെലിഫോണുകളും ഓഫാക്കിയിരിക്കണം. ഈ നിയമം അനുസരിക്കാത്ത പക്ഷം പിഴ ലഭിക്കുവാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ഇന്ന് മിക്ക വാണിജ്യ വിമാനസര്‍വീസുകളും യാത്രക്കാരെ വിമാനത്തിനുള്ളില്‍ അവരുടെ ഫോണ്‍ ഉപയോഗിച്ച് കോള്‍ ചെയ്യുവാനോ മെസേജ് അയക്കുവാനോ ഒന്നും അനുവദിക്കുന്നില്ല. ഇത് മൊബൈല്‍ ഫോണില്‍ നിന്നും പുറത്തു വരുന്ന റേഡിയോ ഫ്രീക്വൻസി വിമാനത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തെ ബാധിച്ചേക്കാം എന്ന ഭീതിയിലാണിത്. കാലമിത്ര മാറി, ഫോണും സങ്കേതിക വിദ്യയും ഇത്രയേറെ വളര്‍ന്നുവെങ്കിലും ഫ്ലൈറ്റ് മോഡ് ഉപയോഗിക്കണം എന്ന നിബന്ധന ഇന്നും നിലനില്ക്കുന്നു. എന്നിരുന്നാലും എയര്‍ലൈനുകള്‍ക്കനുസരിച്ച് നിയമങ്ങളില്‍ ചെറിയ മാറ്റം കണ്ടേക്കാം.
5ജിയും വിമാനവും
ഇപ്പോള്‍ 5 ജി ബാൻഡ് വിഡ്ത്തുള്ള മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. ഇത് ചിലപ്പോള്‍ വിമാനത്തിലെ റേഡിയോ ആള്ട്ടിമീറ്ററിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്” ഡാന്‍ ബബ്ബ് പറയുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് ഫ്ലെയര്‍ ചെയ്യേണ്ടതോ വിമാനത്തിന്റെ നോസ് വീല്‍ ഉയര്‍ത്തുന്നതോ ആവശ്യമുള്ളപ്പോള്‍ പൈലറ്റുമാര്‍ ആശ്രയിക്കുന്ന ഉപകരണമാണിത്. യുഎസ് സെല്‍ കാരിയര്‍ ഉപയോഗിക്കുന്ന ബാൻഡ്വിഡ്ത്ത് റേഡിയോ ആള്‍ട്ടിമീറ്റര്‍ ഉപയോഗിക്കുന്ന അതേ ബാൻഡ്വിഡ്ത്തിന് വളരെ അടുത്താണ്, ഇത് ഇടപെടലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു.
ദൃശ്യപരത കുറഞ്ഞ ലാന്‍ഡിങ്ങുകളില്‍ ആണ് പൈലറ്റുമാര്‍ റേഡിയോ ആള്‍ട്ടിമീറ്ററിന്റെ സഹായം പ്രയോജനപ്പെടുത്തുന്നത്. എയര്‍ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ വിമാനപകടങ്ങളില്‍ 60 ശതമാനവും ഫ്ലൈറ്റ് ലാൻഡിംഗ് ഘട്ടത്തിലാണ് സംഭവിച്ചത്. ഇത്തരം കാരണങ്ങളാല്‍ ഫോണ്‍ ‘എയര്‍പ്ലെയ്ൻ മോഡില്‍’ ഇടുകയോ ഓഫാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുമ്ബോള്‍ അത് അനുസരിക്കുവാൻ യാത്രക്കാര്‍ക്ക് ബാധ്യതയുണ്ട്.
The post വിമാനയാത്രയില്‍ ഫോണില്‍ ഫ്ലൈറ്റ് മോഡ് ഓണ്‍ ചെയ്തില്ലെങ്കില്‍ എന്താണ് ശരിക്കും സംഭവിക്കുന്നത്? appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]