എഐ ക്യാമറ പദ്ധതി വിവാദം കരാറുകള്‍ക്ക് നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കരുതെന്ന് ഹൈക്കോടതി. വിവാദമായ എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് നല്‍കാനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്കാന് പാടില്ലെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ രണ്ട് ആഴ്ചയ്ക്കകം എതിര് സത്യവാങ്മൂലം ഫയല്‍ ചെയ്യണം. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേട്ടമുണ്ടാക്കാനുള്ള ക്രമക്കേട് ഹൈക്കോടതിയില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post എഐ ക്യാമറ പദ്ധതി കരാറുകാര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കരുതെന്ന് ഹൈക്കോടതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]