നാടിന്റെ വിവിധ തുറകളില്‍ അത് സ്പോര്ട്സിനായാലും കാര്‍ഷിക മേഖലയ്ക്കായാലും വിദ്യാഭ്യാഭ്യാസ മേഖലയ്ക്കായാലും മല്സ്യമേഖയ്ക്കായാലും നല്ലതോതിലുള്ള സംഭാവനകളും കരുത്തും പകര്‍ന്നു നല്കുന്ന യുവ നേതൃത്വത്വമാണ് രാഹുല്‍ ചക്രപാണി. ഇത്തവണ ജൂണ്‍മാസം തന്നെ ആലക്കോട് തേര്‍ത്തല്ലി മേരിഗിര ഹയര്‍സെക്കന്ററി സ്കൂളിന് ബാറ്റ്മിന്റണ്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി മെഡ് സിറ്റി ഇന്റര്‍നാഷണല്‍ ചെയര്മാന് കൂടിയായ രാഹുല്‍ ചക്രപാണി ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്.
അധ്യാപകരും വിദ്യാര്‍ത്ഥികളും ഇങ്ങനൊയൊരാവശ്യം മുന്നോട്ടുവച്ചപ്പോള്‍ മറുത്തൊന്നും പറയാതെ ആവശ്യം പരിഗണിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഗഡു അന്‍പതിനായിരം രൂപ മെഡ്സിറ്റി ചെയര്മാന് പ്രിയങ്കരനായ ലീഡര്‍ ശ്രീ രാഹുല്‍ ചക്രപാണിയില്‍ നിന്നും ഫാ. മടത്തിമ്യാലില്‍ അബ്രഹാം ഏറ്റുവാങ്ങി.
മല്‍സ്യതൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവും സാങ്കേതിക സഹായവും നല്‍കിയും കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുമെല്ലാം പ്രവര്‍ത്തിക്കുന്ന രാഹുല്‍ ചക്രപാണി വ്യക്തമായ രാഷ്ട്രീയ വീക്ഷണം പുലര്‍ത്തുന്ന വ്യക്തിത്വമാണ്. റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രൈവറ്റ് ലിമിറ്റഡ്, വിവിധ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയുടെ മാസ്റ്റര്‍ ബ്രെയിനും കൂടിയാണ് ഇദ്ദേഹം. ഒരേസമയം തന്റേതായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും വിവിധ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനായുള്ള ഇടപഴകലും നടത്തുന്നുണ്ട് രാഹുല്‍ ചക്രപാണി.
The post കുട്ടികള്‍ ചോദിച്ചു, രാഹുല്‍ സാര്‍ കൊടുത്തത് ഒരുലക്ഷം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]