
മമ്മൂട്ടി, പൃഥ്വിരാജ് ഉൾപ്പടെയുള്ള സഹപ്രവർത്തകരും മോഹൻലാലിന് ആശംസകൾ നേർന്നിട്ടുണ്ട്. മോഹൻലാലിന്റെ 63-ാം ജന്മദിനം ആഘോഷമാക്കുകയാണ് താരത്തിന്റെ ആരാധകർ.
അതേസമയം, മോഹൻലാൽ പെല്ലിശേരി ചിത്രം മലെെക്കോട്ടെെ വാലിബൻ, ജീത്തു ജോസഫിന്റെ റാം മുതലായ ചിത്രങ്ങളുടെ അപ്ഡേറ്റ് ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. പുതിയ പ്രോജക്ടുകൾ അന്നൗൺസ് ചെയ്യുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
നാല് ദേശീയ പുരസ്കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]