
ന്യൂ ഡൽഹി: പാകിസ്ഥാൻ കമാൻഡർക്ക് സുപ്രധാന വിവരം കൈമാറിയെന്ന കേസിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് ഉബൈദ് മാലികിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാക്കിസ്താൻ ആസ്ഥാനമായുള്ള കമാൻഡറിന് കൈമാറുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എൻ.ഐ.എ പറഞ്ഞു. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതിക്ക് പങ്കുള്ളതായി കാണിക്കുന്ന വിവിധ കുറ്റകരമായ രേഖകളും പ്രതിയുടെ പക്കൽ നിന്ന് എൻ.ഐ.എ കണ്ടെടുത്തു.
കഴിഞ്ഞ വർഷം ജൂൺ 21നാണ് എൻ.ഐ.എ സ്വമേധയാ കേസെടുത്തത്. വിവിധ നിരോധിത ഭീകര സംഘടനകളുടെ കേഡറുകൾ പാകിസ്താൻ ആസ്ഥാനമായുള്ള അവരുടെ കമാൻഡർമാരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനകളുമായി ബന്ധപ്പെട്ടതാണ് ഇത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]