
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഒരു കോടിയോളം വിലവരുന്ന എക്സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മതിയായ സുരക്ഷ ഒരുക്കാതെ യന്ത്രം സൂക്ഷിച്ചതാണ് വിനയായത്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്. 2021 മാര്‍ച്ച് മൂന്നിനാണ് സംസങ് കമ്പനി പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്. അതേ വര്‍ഷം ഒക്ടോബര്‍ 21നാണ് എലികടിച്ച് എക്സറേ യൂണിറ്റ് കേടായ വിവരം ചുമതലക്കാരന് സൂപ്രണ്ടിനെ അറിയിക്കുന്നത്.
ഒരിക്കല്‍പോലും ഉപയോഗിച്ചിട്ടില്ല. അതിനു മുമ്പെ യന്ത്രത്തിന് കേടുപറ്റി. അധികൃതരുടെ അലംഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം ആശുപത്രിക്കാണ്. അതിലാകട്ടെ വീഴ്ച പറ്റി. പരാതി ഉയര്‍ന്നതോടെ, ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഈ റിപ്പോര്‍ട്ടിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്. അതേസമയം, അധികൃതരുടെ വീഴ്ചയെ കുറിച്ച് മിണ്ടാട്ടമില്ല.
എലി കരണ്ട ഉപകരണം നന്നാക്കാന്‍ 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണ് നിലവില്‍. നൂറ് കണക്കിന് എക്സറേ കേസുകള്‍ ദിനേനെ എത്തുന്ന ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായ രണ്ട് എക്സറേ യൂണിറ്റുകളാണ് ഉള്ളത്. അപ്പോഴാണ് രോഗികള്‍ ഉള്ളിടത്തേക്ക് കൊണ്ടുപോകാന്‍ പറ്റുന്ന അത്യാധുനിക യന്ത്രം അശ്രദ്ധമൂലം നശിച്ചുപോയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]