
അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ഡ്രോണ്‍ കണ്ടെത്തി. അമൃത്സര്‍ സെക്റ്ററില്‍ ആണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ ബിഎസ്എഫ് വെടിവച്ചിട്ടു. ഡ്രോണില്‍ നിന്നും മയക്കു മരുന്ന് കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. രണ്ട് ദിവസത്തിനിടെ വെടിവച്ചിടുന്ന നാലാമത്തെ ഡ്രോണ്‍ ആണിത്. വെള്ളിയാഴ്ച രാത്രി ധാരിവാള്‍, രത്ന ഖുര്‍ദ് ഗ്രാമങ്ങളില്‍ അതിര്‍ത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താന് ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാര് വെടിയുതിര്‍ക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോണ്‍ വെടിവച്ചിട്ടു. ഈ ഡ്രോണ്‍ അമൃത്സര്‍ ജില്ലയിലെ ഉദര്‍ ധരിവാള്‍ ഗ്രാമത്തില്‍ നിന്നാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.
രണ്ടാമത്തെ ഡ്രോണ്‍ രാത്രി 9.30 ഓടെ അതേ ജില്ലയിലെ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് സൈന്യം വെടിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഡ്രോണില്‍ ഘടിപ്പിച്ച 2.6 കിലോ ഹെറോയിന്‍ അടങ്ങിയ രണ്ട് പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]