
പാലക്കാട്: ആയിരക്കണക്കിനാളുകള്‍ ദിവസവും നടക്കുന്ന പാലക്കാട് നഗരഹൃദയത്തിലെ കോട്ടയ്ക്കു ചുറ്റും അടുത്ത മാസം മുതല്‍ നടക്കാന്‍ ഇനി ഫീസ് നല്‍കണം. പോലീസ് ക്ലിയറന്‍സ് കൂടി ഉണ്ടെങ്കിലേ പ്രഭാത നടത്തത്തിന് എത്താന്‍ കഴിയുകയുള്ളൂ. കോട്ടയുടെ സംരക്ഷണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മാസം അന്‍പത് രൂപ വച്ച് ഒരു വര്‍ഷത്തേക്ക് അറുന്നൂറ് രൂപയാണ് നടക്കാനിറങ്ങുന്നവര്‍ നല്‍കേണ്ടത്. പണപ്പിരിവ് കൂടാതെ പോലീസ് ക്ലിയറന്‍സും വേണം. അതായത് എസ്പി ഓഫീസില്‍ അപേക്ഷ നല്കി സ്റ്റേഷന് പരിധിയിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയാലേ കോട്ടയില്‍ കാലുകുത്താനാകൂ എന്ന് ചുരുക്കം.
ദിവസവും രണ്ടായിരത്തോളം പേര് കോട്ടയ്ക്ക് ചുറ്റും നടക്കാന്‍ എത്താറുണ്ട്. ഉത്തരവ് പുറത്തിറങ്ങിയതോടെ പ്രതിഷേധവും ജനപ്രതിനിധികളടക്കം രംഗത്തെത്തിയിട്ടുണ്ട്. കോട്ടയിലേക്കും നടപ്പാതയിലേക്കും പ്രത്യേക വഴികള്‍ ഉള്ളതിനാല്‍ പുരാവസ്തു സംരക്ഷണം എന്ന ന്യായം വിലപ്പോകുന്നതല്ലെന്നും സ്ഥിരം നടത്തക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നാലുവര്‍ഷം മുന്‍പ് തന്നെ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജനറലിന്റെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരുന്നു. പലതവണ മാറ്റിവെച്ചെങ്കിലും ജൂണ്‍ ഒന്നുമുതല്‍ നടത്തത്തിന് ഫീസ് ചുമത്തി തുടങ്ങുമെന്നാണ് വകുപ്പറിയിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]