
പുളിമാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സിംഗ് ഓഫീസർ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം മേയ് 25ന് പുളിമാത്ത് ഓഫീസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഡോക്ടർ വാക്ക് ഇൻ ഇന്റർവ്യൂ യോഗ്യത: എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: രാവിലെ 10.30. ഫാർമസിസ്റ്റ് യോഗ്യത: ഡി.ഫാം/ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: രാവിലെ 11.30.
നഴ്സിംഗ് ഓഫീസർ യോഗ്യത: ബി.എസ്.സി നഴ്സിംഗ്/ജി.എൻ.എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: ഉച്ചയ്ക്ക് 12.30. മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു വാക്ക് ഇൻ ഇന്റർവ്യൂ ഓഡിറ്റ് അസിസ്റ്റന്റ് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്.
ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റന്റായി അഞ്ച് വർഷ പ്രവൃത്തി പരിചയ വുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ ബയോഡാറ്റാ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ മെയ് 30നകം ലഭിക്കണം. ഫാർമസിസ്റ്റ് ഒഴിവ് ഇടുക്കി ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്ട്രേഷനുള്ള തത്തുല്യ കോഴ്സ് ആണ് യോഗ്യത. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം).
ശമ്പളം 35,600-75,400. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിനകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാകണം.
ഫോൺ: 0487 2361945. FOR IMMEDIATE APPOINTMENT Leading multispecialty Hospital in Central Travancore, The Lifeline Hospital, Adoor, requires following candidates for immediate appointment.
PATHOLOGIST (MD in Pathology) EXPERIENCED STAFF NURSES (BSc Nursing/GNM) for Neonatal ICU, Labour Room, OT, etc EXPERIENCED ANM PHARMACIST (BPharm/DPharm) LAB TECHNICIAN (BSCMLT/DMLT with paramedical registration) BLOOD BANK TECHNICIAN (BSCMLT/DMLT with paramedical registration) PUBLIC RELATIONS OFFICER/PATIENT COORDINATOR (Graduate with hospital experience) MEDIA COORDINATOR (experienced in social media coordination, website management,content writing etc) HR ASSISTANT RECEPTIONIST/TELEPHONE OPERATOR CSSD TECHNICIAN Lifeline Adoor, Kollam, Kochi Apply with detailed cv/biodata to [email protected] on or before 25-May-2023 The post കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]