
കൊച്ചി: മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ഇതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ ജൂണ്‍ അഞ്ചിനുള്ളില്‍ പ്രകടമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.കൊച്ചിയിലെ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരത്തിലെ തെരുവുകള്‍ വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കുന്നതിന് സംഘടനകളുടെ സഹകരണം തേടിയിട്ടുണ്ട്. വിവിധ സംഘടനകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ ബോധവല്‍ക്കണം കൊണ്ടുമാത്രം ഫലമില്ല. അനുഭവം അതാണ് നമുക്കു മുന്നിലുള്ളത്. അതുകൊണ്ടു തന്നെ കാമറ സര്‍വൈലന്‍സ് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി, നഗരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി 100 കാമറ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പോലീസ് നിരീക്ഷണം ശക്തമാക്കും. രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കും. മാലിന്യങ്ങള്‍ തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു വാഹനത്തില്‍ വന്ന് മാലിന്യം തള്ളിയാലും ആ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]