
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗത്തിന്റേയും ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ എൻ എസ് എസ് ഹാളിൽ ഏപ്രിൽ 23 ഞായറാഴ്ച്ച രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ, കാർഡിയോളജി, ഗ്യാസ്ട്രോ എൻ്റെറോളജി എന്നീ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.
ബ്ലഡ് ഷുഗർ, പ്രഷർ അടക്കമുള്ള പ്രാഥമിക പരിശോധനകളും, ECG ടെസ്റ്റും ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തുടർ ചികിത്സകൾ ആവശ്യമെങ്കിൽ കുറഞ്ഞ നിരക്കിൽ മെഡിസിറ്റിയിൽ സൗകര്യം ഉണ്ടായിരിക്കുന്നതും 20% വരെ വിലക്കുറവിൽ മരുന്നുകൾ വാങ്ങുവാനുള്ള സൗകര്യവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഉണ്ട്.
ആനുകാലിക ആരോഗ്യ പ്രശ്നങ്ങൾക്കും,
കോവിഡാനന്തര ബുദ്ധിമുട്ടുകൾക്കും ഒരു പരിഹാരമായി ഈ ക്യാമ്പ് പൊതുസമൂഹം പരമാവധി പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം
9447661056, 9447807444
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]