
തിരുവനന്തപുരം: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 11 ജില്ലകളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്
ഏപ്രില്‍ 25ന് രാവിലെ 10.30നാണ് വന്ദേഭാരത് എക്സ്പ്രയ് ഫ്ലാഗ് ഓഫ് ചെയ്യുക. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 11 മണിയോടെ നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 3200 കോടി കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നത്.
കൊച്ചി വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചി നഗരവുമായി, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ വഴി ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുറമെ ദിണ്ടിഗല്‍-പളനി-പാലക്കാട് പാതയിലെ റെയില്‍ വൈദ്യുതീകരണവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
തിരുവനന്തപുരത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. അക്കാദമിയയുമായി സഹകരിച്ച് വ്യവസായ, ബിസിനസ് യൂണിറ്റുകള്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഗവേഷണ സൗകര്യമായാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി, റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടനം, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ വികസന പദ്ധതി ഉദ്ഘാടനം തുടങ്ങിയവയും പ്രധാനമന്ത്രി നിര്‍വഹിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]