
തിരുവനന്തപുരം: നവജാത ശിശുവിനെ വില്‍പ്പന നടത്തി. തിരുവനന്തപരം തൈക്കാടുള്ള ആശുപത്രിയിലാണ് സംഭവം. വാങ്ങിയ ആളില്‍ നിന്നും കുട്ടിയെ പോലീസ് വീണ്ടെടുത്തു. 7-ാം തിയതിയാണ് യുവതി തൈക്കാടുള്ള ആശുപത്രിയില്‍ കുട്ടിക്ക് ജന്മം നല്‍കിയത്. പത്താം തീയതിയിലാണ് നവജാതശിശുവിന്റെ വില്‍പ്പന നടന്നത്. കരമന സ്വദേശിയായ യുവതിക്കാണ് വില്‍പ്പന നടത്തിയത്. കുഞ്ഞിനെ വാങ്ങിയവരില്‍ നിന്ന് പ്രസവിച്ച യുവതി മൂന്ന് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ വിറ്റവിവരം സ്ഥിരീകരിച്ചത്.
ഉടന്‍ തന്നെ പൊലീസ് കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്നും കുട്ടിയെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സംരക്ഷണസമിതിക്ക് കൈമാറുകയും ചെയ്തു.കുഞ്ഞിനെ വാങ്ങിയ ആള് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടില്ല. ഉടന്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് തൈക്കാട് ആശുപത്രി. അതേസമയം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net