
ഇടുക്കി: മനുഷ്യ വന്യമൃഗ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇടുക്കിയില്‍ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീന്‍ അധ്യക്ഷനായാണ് ഫോഴ്സ്. മൂന്നാര്‍ ഡിഎഫ്ഒ, ദേവികുളം സബ് കളക്ടര്‍, ശാന്തന്‍പാറ എസ്എച്ചഒ, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. ഇന്ന് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം ഓണ്‍ലൈനായി നടത്തി. അരിക്കൊമ്പന് ആക്രമണത്തിനായിരുന്നു ആദ്യ പരിഗണന. ഈ മാസം 25 ന് ചിന്നക്കനാലില്‍ അടുത്ത യോഗം നടത്താന്‍ യോഗത്തില്‍ തീരുമാനമെടുത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]