സമൂഹ മാദ്ധ്യമത്തില്‍ തന്നോട് മോശമായി പെരുമാറിയവരെക്കുറിച്ച് വെളിപ്പെടുത്തി നടി ഐശ്വര്യ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ദുരനുഭവങ്ങള്‍ പങ്കുവച്ചത്.
ഐശ്വര്യയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച സോപ്പിന് വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിന് വാട്സ് ആപ്പ് നമ്ബര്‍ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചുവെന്നും അതിലൂടെ ചിലര്‍ തനിക്ക് അശ്ളീല സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും ഐശ്വര്യ പറഞ്ഞു. ‘ഞാന്‍ നിന്നെ വാങ്ങാം, എനിക്ക് വയസായി, പക്ഷേ, സന്തോഷവാനാണ് എന്നാണ് ഒരാള്‍ അയച്ച സന്ദേശം എന്നു ഐശ്വര്യ വായിച്ചു.
ഒരാള്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് അയച്ചുതന്നത്. രാധാകൃഷ്ണന് എന്നൊരാള്‍ രാത്രി 10നുശേഷം പേഴ് സണലായി വീട്ടില്‍ വന്നു സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചതായി ഐശ്വര്യ പറഞ്ഞു.ആദ്യം ഇതേക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയതാണ്.
പക്ഷേ തന്റെ മകളെയും കൂടി ബാധിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇത് പങ്കുവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഐശ്വര്യ പറഞ്ഞു. ഭര്‍ത്താവില്ലാതെ ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്നവരെ ചെരുപ്പ് ഉൗരി അടിക്കണമെന്ന് ഐശ്വര്യ വീഡിയോയില്‍ പറഞ്ഞു.
The post ഒരാള്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുതന്നു, രാധാകൃഷ്ണന് എന്നൊരാള്‍ രാത്രി 10നുശേഷം പേഴ് സണലായി വീട്ടില്‍ വന്നു സോപ്പ് കാണണമെന്ന് ആവശ്യം; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ; വീഡിയോ appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]