
തിരുവനന്തപുരം : പോലീസിനെയും സിബിഐയും കടത്തിവെട്ടി സ്വയം നടത്തിയ അന്വേഷണ പരമ്പരയുടെ നിയമ പോരാട്ടത്തിനൊടുവിൽ വിജയം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം സ്വാദേശിയായ വീട്ടമ്മ . റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ പേരും ഫോൺ നമ്പറും എഴുതിവെച്ചയാളെ കണ്ടെത്താൻ 5 വർഷത്തെ തുടർച്ചയായ അന്വേഷണമാണ് വീട്ടമ്മ നടത്തിയത് .
സംഭവത്തിൽ രഹസ്യമായി അന്വേഷണം നടത്തി വേണ്ട തെളിവുകൾ ശേഖരിച്ചു എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്റ്ററേറ്റ് കോടതിയിൽ ഇപ്പോൾ വീട്ടമ്മ കുറ്റ്റപത്രം സമർപ്പിച്ചിരിക്കുകയാണ് .
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത് നേരത്തെ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി . 2018 മെയ് നാല് മുതൽ അശ്ളീല സംഭാഷണത്തോടെ ഫോൺ വിളികൾ പതിവായതിനാലാണ് വീട്ടമ്മ സ്വയം അന്വേഷണം ആരംഭിച്ചത് .
ഇങ്ങനെ വീട്ടമ്മയെ വിളിച്ച ഒരാളാണ് ഈ നമ്പർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ നിന്നാണ് കിട്ടിയതെന്ന് പറഞ്ഞത് . ഈ നമ്പർ റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ എഴുതിവെച്ചിരിക്കുന്നതിന്റെ ഫോട്ടോയും അയാൾ അയച്ചു കൊടുത്തു .
അങ്ങനെ ലഭിച്ച ചിത്രത്തിൽ നിന്നാണ് കൈയാക്ഷരം ശ്രദിച്ചത് . കൈയക്ഷരം കണ്ടപ്പോൾ തന്നെ എവിടെയോ കണ്ട
സംശയം അനുഭവപെട്ടു . പരാതിക്കാരി ഈ കൈയക്ഷരം റെസിഡൻസ് അസോസിയേഷന്റെ മിനുട്സ് ബുക്കിൽ കണ്ടതായി സംശയം തോന്നി.
അങ്ങനെ ഈ കൈയക്ഷരത്തിന്റെ ഉടമക്കായി സംശയം തോന്നിയിടത്തെല്ലാം അന്വേഷണം നടത്തി . തന്റെ അസോസിയേഷനിലെ പല കത്തുകൾ പരിശോധിച്ചപ്പോൾ ആണ് സംശയം ഒന്നുകൂടി ബലപ്പെട്ടതു.
രണ്ടു കൈയക്ഷരവും തമ്മിൽ സാമ്യം ഉണ്ടോന്നു പരിശോധിക്കാൻ ബംഗളുരുവിലെ സ്വകാര്യ ലാബിൽ തെളിവുകളായി ശേഖരിച്ച എഴുത്തുകൾ പരിശോധനക്ക് അയച്ചു . അങ്ങനെയാണ് ഈ കൈയക്ഷരം താൻ സംശയിച്ച തന്റെ തന്നെ റെസിഡൻസ് അസോസോയേഷൻലെ അംഗമായ ആളുടേതാണെന്നു .
ഈ തെളിവുകൾ വച്ച് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്തു.
കോടതി നിർദ്ദേശപ്രകാരം സർക്കാർ ഫൊറൻസിക് ലാബിലും ഇത് സ്ഥിരീകരിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
നാൾ ഇതുവരെ നടത്തിയ അന്വേഷണത്തിനും നിയമപോരാട്ടത്തിനുമായി സ്വയം ഇറങ്ങി തിരിച്ച വീട്ടമ്മയുടെ നിശ്ചയ ദാഷ്ട്യത്തിന്റെയും അന്വേഷണ ത്വരയുടെ ഫലം ആണ് ഈ സംഭവം . ഇവർ ഒരു സദ്ദാരണ വീട്ടമ്മ മാത്രമാണ് എന്നതാണ് മറ്റൊരു കാര്യം പോലീസ് ഇത്തരം കേസുകൾ എഴുതി തള്ളുമ്പോൾ നീണ്ട
അഞ്ചു വർഷത്തെ അന്വേഷണം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ഇവർ . The post റെയിൽവേ ശുചിമുറിയിൽ യുവതിയുടെ പേരും ഫോൺ നമ്പറും, 5 വർഷത്തെ അന്വേഷണം; പ്രതി അയൽവാസി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]