
KSRTC Swift Job Vacancy 2023 Apply Now.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥത യിലുള്ള ദീർഘ ദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത്.
വേതന വ്യവസ്ഥകൾ
പ്രതിദിനം 1 ഡ്യൂട്ടിയും, ആഴ്ചയിൽ 1 വീക്കിലി ഓഫും മാത്രമെ അനുവദിക്കുകയുള്ളൂ.സാലറി വിവരങ്ങൾ സർക്കാർ ഉത്തരവ് പ്രകാരം 8 മണിയ്ക്കൂർ ഡ്യൂട്ടിക്ക് 115 രൂപയാണ് വേതനം നിശ്ചയിച്ചിരിയ്ക്കുന്നത്. അധിക മണിയ്ക്കൂറിന് 130 രൂപ അധിക സമയം അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്.
യോഗ്യതകളും പരിചയവും
മിനിമം വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് പാസ്സായിരിക്കണം. ഹെവി പാസഞ്ചർ വെഹിക്കിൾ ലൈസൻസും ഉണ്ടാകണം അതിനോടൊപ്പം അഞ്ചുവർഷത്തെ ഡ്രൈവിംഗ് പരിചയ സർട്ടിഫിക്കറ്റും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]