
കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ
PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി
സൈനിക റസ്റ്റ് ഹൗസില്‍ താത്കാലിക നിയമനം
കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റസ്റ്റ് ഹൗസില്‍ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയില്‍ മാസം 7000 രൂപ വേതന നിരക്കില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്, കാക്കനാട്, എറണാകുളം വിലാസത്തിലോ, നേരിട്ടോ മാര്‍ച്ച് 25 ന് മുമ്പ് ലഭിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2422239.
അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. യോഗ്യത: ബി കോം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം എസ് ഓഫീസ്, വേഡ്, എക്സല്‍), ടാലി, ജി എസ് ടി ഫയലിങ് ചെയ്യാനുള്ള അറിവ്, ടി ഡി എസ് ഫയലിങ് ചെയ്യാനുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2780226.
സ്റ്റാഫ് നഴ്സ് നിയമനം
ദേശീയ ആരോഗ്യ ഭൗത്യത്തിന്റെ കീഴില്‍ അട്ടപ്പാടി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാറടിസ്ഥനത്തില്‍ നിയമനം. ജനറല്‍ നഴ്സിംഗ് പരിശീലനം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പരിശീലനമാണ് യോഗ്യത. കെ.എന്‍.എം.സി രജിസ്ട്രേഷന് നിര്‍ബന്ധം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 കവിയരുത്. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയുമായി മാര്‍ച്ച് 23 ന് ഉച്ചക്ക്് രണ്ടിനകം നേരിട്ടോ, തപാലായോ അപേക്ഷ നല്‍കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍- 0491-2504695
ബോട്ട് ഡ്രൈവർ ഒഴിവ്
തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബോട്ട് ഡ്രൈവറുടെ ഒരു താത്കാലിക ഒഴിവ്. യോഗ്യത: എസ്എസ്എൽസി / തത്തുല്യം, മോട്ടോർ ബോട്ട് ഡ്രൈവിങ്ങ് ലൈസൻസ്, ബോട്ട് ഡ്രൈവർ ആയി മൂന്ന് വർഷത്തെ പരിചയം. നീന്തൽ അറിഞ്ഞിരിക്കണം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. ഉയരം -168 സെന്റിമീറ്റർ, നെഞ്ച് 81സെന്റി മീറ്റർ കൂടെ അഞ്ചു സെന്റി മീറ്റർ വിസ്താരം. വനിതകളും ഭിന്നശേഷിക്കാരും യോഗ്യരല്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഖാദി ബോര്‍ഡില്‍ അവസരം
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള രാമന്‍കുളങ്ങര, പുലിയില, നെടുങ്ങോലം നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. നെയ്ത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മറ്റുള്ളവരെ പരിശീലനം നല്കി തിരഞ്ഞെടുക്കും. ഫോണ്‍: 0474-2743587 യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന നൽകും.
കേരളത്തില്‍ ഔഷധിയില്‍ പരീക്ഷ ഇല്ലാതെ ജോലി – നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം
ഔഷധിയിലെ ട്രെയിനി ഡോക്ടർ , റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുള്ള ഒരു അഭിമുഖം / എഴുത്തുപരീക്ഷ 20.03.2023 തിങ്കളാഴ്ച നടത്തുന്നതാണ് . താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ , വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ 20.03.2023 തിങ്കളാഴ്ച രാവിലെ 9 ന് ഹാജരാകേണ്ടതാണ് . ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് . അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ് . ഫോൺ : 0487 2459800,2459858.
ബാങ്കിങ് കറസ്പോണ്ടന്റ്; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്പോണ്ടന്റുമാരെ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
മാരാരിക്കുളം സൗത്ത്, മുഹമ്മ, ഭരണികാവ്, ചുനക്കര, താമരകുളം, പാലമേൽ, വള്ളികുന്നം, ആല, ബുധനൂർ, ചെറിയനാട്, മുളകുഴ, പാണ്ടനാട്, പുലിയൂർ, തിരുവന്മണ്ടൂർ, വെൺമണി, തൃക്കുന്നപുഴ, വീയാപുരം, തണ്ണീർമുക്കം, ചെട്ടികുളങ്ങര, തഴകര, ആറാട്ടുപുഴ, ചേപ്പാട്, ചിങ്കോലി, ദേവികുളങ്ങര, കണ്ടല്ലൂർ, പതിയൂർ, അരൂർ, എഴുപുന്ന, കോടാമത്തുരുത്ത്, പട്ടണക്കാട്, തുറവൂർ, അരൂകുറ്റി, ചെന്നം പള്ളിപ്പുറം, പെരുമ്പളം, എന്നീ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന.
പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായിരിക്കണം. ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. ഫോൺ: 7594021796
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]