
കൊല്ലം: കിടക്കാൻ കിടപ്പാടമില്ലാതെ പഠിക്കാൻ സൗകര്യമില്ലാതെ വിഷമിക്കുന്ന കുരുന്നിനെ ചേർത്ത് നിർത്തിയ ഗണേഷ്കുമാർ എം എൽ എ യുടെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആയിരിക്കുകയാണ് .
പത്തനാപുരം കാമുകിൻചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ് ഗണേഷ്കുമാർ സഹായഹസ്തവുമായി രംഗത്ത് എത്തുന്നത്. നല്ല ഒരു വീട് വെച്ച് തരാമെന്നും അവിടെ ഇരുന്നു പഠിക്കാനുള്ള അവസരം ഒരുക്കിത്തരാമെന്നും ഗണേഷ്കുമാർ കുട്ടിക്ക് വാഗ്ദാനം നൽകുന്നുണ്ട്.
എംൽഎയുടെ വാക്കുകൾ ഇങ്ങനെയാണ്: നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കാം . എന്റെ നാലാമത്തെ കുട്ടിയെപ്പോലെ ഇവനെ ഞാൻ നോക്കും.
എന്റെ സ്വപ്നത്തിൽ ഇവൻ സിവിൽ സർവീസ് പാസ്സായി മിടുക്കനായി വരുന്നത് കാണാം . പഠിക്കാൻ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും എംഎൽഎ ഉറപ്പുനൽകുന്നുണ്ട്.
ഈ സന്തോഷത്തിൽ കരയുന്ന കുട്ടിയെ എംൽഎ ചേർത്ത് പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടി നന്നായി പഠിക്കണം എന്നും ഭാവിയിൽ വലിയവൻ ആകണമെന്നും അദ്ദേഹം പറയുന്നുണ്ട്.
കുട്ടിയുടെ വീടുപണിക്ക് എല്ലാവരും സഹായം നൽകി കൂടെ നൽകണം എന്ന് നാട്ടുകാരെയും ജനപ്രതിനിധികളെ ഓർമിപിക്കുകയും ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സഹായം എത്തിക്കുന്നത് പ്രവാസികളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ്.
കാമുകിൻചേരിയിൽ വെച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ ആണ് ഇങ്ങനെ ഒരു കുട്ടിയുടെ കാര്യം അറിഞ്ഞത്. കുടുംബപരമായ സ്ഥലം ഉണ്ട് അതിൽ ഒരു വീട് വെച്ച് നൽകണം ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് പല കാരണങ്ങൾ കൊണ്ട് അവർക്കു വീട് ലഭിക്കാത്തതെന്നു എം ൽ എ പറഞ്ഞു. കഴിഞ്ഞ ദിനം ഗണേഷ്കുമാർ എം ൽ എ നിയമസഭയിൽ പറഞ്ഞ ഷീബയുടെ ദുരിതവസ്ഥാ കേരളം ഒന്നടങ്കം ചർച്ച ചെയ്യപ്പെട്ടിരുന്നു .
The post നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കാം , എന്റെ നാലാമത്തെ കുട്ടിയെപ്പോലെ ഇവനെ ഞാൻ നോക്കും; ഗണേഷ്കുമാർ എംഎൽഎ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]