
തിരുവനന്തപുരം: കലാപശ്രമത്തിന് കേസെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. തനിക്കെതിരെ കേസെടുത്തത് അല്‍പ്പത്തരമാണ്. വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. നട്ടെല്ല് ആര്‍ക്കും താന്‍ പണയം വെച്ചിട്ടില്ല. നിയമവാഴ്ചയെ അനുസരിക്കുമെന്നും കെ. സുധാകരന് വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ കൊച്ചി കോര്പ്പറേഷന് ഉപരോധവുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്തത്.
സിപിഎം കൗണ്‍സിലറുടെ പരാതി പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തത്. കോര്പ്പറേഷന് ഉപരോധത്തിന് മുന്നോടിയായുള്ള സുധാകരന്റെ പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രസംഗം. പ്രസംഗ ശേഷം നടന്ന പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റെന്ന് കോര്പ്പറേഷന് സെക്രട്ടറി പരാതി നല്‍കിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]