
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പോലീസ്. തീപിടിത്തവുമായി ബന്ധപ്പെട്ട ആറ് കാമറകളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. തീപിടിത്തമുണ്ടായ ദിവസം പ്ലാന്റിലുണ്ടായിരുന്നവരുടെ ഫോണുകള്‍ അടക്കം പരിശോധിച്ചു. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് പറഞ്ഞു.
100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മേയര്‍ പറഞ്ഞു. സര്‍ക്കാരും ഇതില്‍ കക്ഷിയാണ്. അതുകൊണ്ട് സര്‍ക്കാരുമായി കൂടിയാലോചിച്ച് മാത്രമേ തുടര്‍ നടപടികള്‍ ചെയ്യാന്‍ കഴിയൂ എന്ന് മേയര്‍ വ്യക്തമാക്കി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]