
ഇടുക്കി: ഏഴുവയസുള്ള ചെറുമകനെ പീഡിപ്പിച്ച 64-കാരന് തടവും പിഴയും. 73 വര്‍ഷം തടവും 1,60,000 രൂപ പിഴയും ഇടുക്കി അതിവേഗ കോടതി വിധിച്ചു. 2019-ലാണ് പീഡനം നടന്നത്. പിതാവിനെ രക്ഷിക്കാന്‍ കുട്ടിയുടെ അച്ഛന് കൂറുമാറിയിരുന്നു. ഏഴു വയസുള്ള കൊച്ചുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലാണ് മുത്തച്ഛന് കോടതി ശിക്ഷ വിധിച്ചത്.
വൃദ്ധനുമേല്‍ ചുമത്തപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും കൂടിയാണ് 73 വര്‍ഷത്തെ തടവുശിക്ഷ അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസ് വിധിച്ചത്. 2019-ല്‍ മുരിക്കാശേരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പറമ്പില്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കുട്ടിയുടെ മുത്തശ്ശിയാണ് കൃത്യം ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ ഇത് സംബന്ധിച്ച് വിശദമായ മൊഴി നല്‍കുകയായിരുന്നു.
പ്രോസിക്യൂഷന് 13 സാക്ഷികളെ വിസ്തരിച്ചു. പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് വിചാരണ വേളയില്‍ കൂറുമാറി. എല്ലാവകുപ്പുളും ചേര്‍ത്ത് 73 വര്‍ഷത്തെ ശിക്ഷയുണ്ടെങ്കിലും ഒന്നിച്ച് അനുഭവിക്കുമ്പോള്‍ 20 വര്‍ഷമായി ചുരുങ്ങും. പ്രതിയില്‍നിന്ന് ഈടാക്കുന്ന തുക കുട്ടിയുടെ പുനരധിവാസത്തിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]