
ന്യൂഡല്‍ഹി: ജീവിക്കാനായി നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. അക്കൂട്ടത്തില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ പത്തൊമ്പതുകാരന് പ്രദീപ് മെഹ്റയെയും ഉള്‍പ്പെടുത്താം. ജീവിക്കാനുള്ള തത്രപ്പാടിനിടയിലും വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് പ്രദീപ്.
നോയിഡയിലെ മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലെ ജീവനക്കാരനായ പ്രദീപിന്റെ രാത്രി ഓട്ടമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ജോലി സ്ഥലത്തു നിന്നും ദിവസവും പത്ത് കിലോമീറ്റര്‍ ഓടിയാണ് പ്രദീപ് താമസ സ്ഥലത്ത് എത്തുന്നത്. ഷോര്‍ട്ട് ഫിലിം ഡയറക്ടറായ വിനോദ് കപ്രി, പ്രദീപിന്റെ രാത്രി ഓട്ടം കണ്ട് കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ സൈന്യത്തില്‍ ചേരുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ടിയാണ് ഈ ഓട്ടമെന്നും പറഞ്ഞ് പ്രദീപ് വാഗ്ദാനം നിരസിച്ചു. വിനോദ് കപ്രിയാണ് പ്രദീപിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ചേട്ടനൊപ്പം നോയിഡയ്ക്ക് സമീപമാണ് പ്രദീപിന്റെ താമസം. രാവിലെ തന്നെ ഭക്ഷണം പാചകം ചെയ്തശേഷം ജോലിക്കു കയറും. പകല്‍ വ്യായാമം ചെയ്യാന്‍ പ്രദീപിന് സമയം കിട്ടാറില്ല. അതിനാലാണ് പരിശീലനത്തിന്റെ ഭാഗമായുള്ള രാത്രി ഓട്ടം.
പ്രദീപിന്റെ അമ്മയും അച്ഛനും ഉത്തരാഖണ്ഡിലാണ്. അസുഖ ബാധിതയായ അമ്മയെ പരിചരിക്കുന്ന ചുമതല അച്ഛന് ഏറ്റെടുത്തതോടെ പ്രദീപ് ജോലിക്ക് ഇറങ്ങുകയായിരുന്നു. സൈന്യത്തില്‍ ചേരുകയെന്ന വലിയ ലക്ഷ്യത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ പ്രയത്നിക്കുന്ന പ്രദീപിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]