
പറ്റ്ന: ബീഹാറില്‍ വിഷമദ്യദുരന്തം. ഹോളി ദിവസം മുതല്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി വിഷമദ്യം കുടിച്ച് 37 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ബീഹാറില്‍ വിഷമദ്യം കുടിച്ചുള്ള മരണം തുടര്‍ക്കഥയാവുകയാണ്. ശനിയാഴ്ച രാവിലെ മുതലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഭഗല്‍പൂര്‍ ജില്ലയില്‍ ഇതുവരെ 22 പേര് മരിച്ചു. ഇതുകൂടാതെ ബങ്ക ജില്ലയില്‍ 12 പേരും മധേപുരയില്‍ മൂന്ന് പേരും മരിച്ചു.
ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയും ഇവര്‍ മദ്യം കഴിച്ചിരുന്നുവെന്നും പിന്നീട് ആരോഗ്യനില വഷളായെന്നും മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. വയറുവേദനയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതായി മദ്യം കഴിച്ച് രോഗബാധിതരായവര്‍ പരാതിപ്പെട്ടു. ഇവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം പ്രദേശത്തെ അനധികൃത മദ്യ വില്പനയെക്കുറിച്ച് വിവരം നല്‍കിയിരുന്നതായും എന്നാല്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നും പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ കൂട്ടമരണത്തിന്റെ കാരണം വിഷമദ്യമാണെന്നുള്ള ആരോപണം പോലീസ് നിഷേധിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]