
കോട്ടയം: പാമ്പാടിയില്‍ നിന്ന് കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിനീഷ്, മകള്‍ പാര്‍വതി (16) എന്നിവരാണ് മരിച്ചത്.
ബിനീഷിനെയും പാര്‍വതിയെയും ഇന്നലെ മുതലാണ് കാണതായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കല്ലാര്‍കുട്ടി ഡാമിന്റെ സമീപം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചലില്‍ ഉച്ചയോടെ രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെത്തി.
അച്ഛനും മകളും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നം കാരണമാണ് ഇവര്‍ വീട് വിട്ട് ഇറങ്ങിയതെന്ന് പറയപ്പെടുന്നു. മൃതദേഹം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]