
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, ആന്ധ പ്രദേശ്, കര്‍ണാടക, മാഹി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെയാണ് അതി തീവ്രന്യൂന മര്‍ദമായി മാറിയത്. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഇതു കൂടുതല്‍ ശക്തി പ്രാപിച്ച് അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. ഈ സാഹചര്യത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]