
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് അനുമതിയില്ല. ഇക്കാര്യം സോണിയ ഗാന്ധി തരൂരിനെ അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് നേരത്തേ കെപിസിസി വിലക്കിയിരുന്നു. എപ്രില്‍ ആറ് മുതല്‍ പത്തുവരെ നടക്കുന്ന സിപിഎം ദേശീയ സെമിനാറിലേക്കാണ് പാര്‍ട്ടിയില്‍നിന്ന് കെ വി തോമസിനും മണിശങ്കര്‍ അയ്യര്‍ക്കുമൊപ്പം തരൂരിനും ക്ഷണം ലഭിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണെന്നും അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും കെപിസിസി വിലക്കിന് പിന്നാലെ ശശി തരൂര്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് ശശി തരൂരിനെ ഈ വിവരം അറിയിച്ചിരിക്കുന്നത്.
ഇന്ന് കേരളത്തിലെ എംപിമാര്‍ സോണിയയെ നേരില്‍ക്കണ്ട് വിഷയത്തില്‍ കേരളത്തിലെ സാഹചര്യം ധരിപ്പിച്ചു. തുടര്‍ന്ന് കെപിസിസി എടുക്കുന്ന തീരുമാനത്തിനൊപ്പം നില്ക്കാന് സോണിയ തരൂരിനോട് നിര്‍ദേശിക്കുക്കയായിരുന്നു. കേരളഘടകത്തിന്റെ തീരുമാനം അനുസരിക്കൂവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ശശി തരൂരിനോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമമായ എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]