
എറണാകുളം: കൊച്ചി മെട്രോയുടെ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി പരിശോധിക്കാൻ സ്വതന്ത്ര ഏജൻസിയെ ഏർപ്പെടുത്തുമെന്ന് വിവരം. പാലാരിവട്ടം പാലം മാതൃകയിൽ സ്വതന്ത്ര ഏജൻസിയൊക്കൊണ്ട് പരിശോധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. പത്തടിപ്പാലത്തെ മെട്രോ തൂണിന്റെ ബലക്ഷയമാണ് പരിശോധിച്ച് കണ്ടെത്തുക.
കെഎംആർഎല്ലിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. മെട്രോ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി ജിയോ ടെക്നിക്കൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ആഭ്യന്തര റിപ്പോർട്ട് ഇപ്രകാരമാണ്.
1. ആലുവ മുതൽ പേട്ടവരെ ആകെയുളള 975 മെട്രോ തൂണുകളിൽ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയമുളളത്, ബാക്കിയെല്ലാം സുരക്ഷിതമാണ്.
2. പത്തടിപ്പാലത്തെ ബലക്ഷയം ഒറ്റപ്പെട്ടതാണ്. സാങ്കേതികമായ പിഴവ് ബലക്ഷയത്തിന് കാരണമായിട്ടുണ്ടാകാം.
3. പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം കണ്ട സാഹചര്യത്തിൽ മറ്റ് മെട്രോ തൂണുകളിലും വീണ്ടും വിശദമായ പരിശോധന നടത്തും.
4. ബലക്ഷയം കണ്ട പത്തടിപ്പാലത്തെ തൂണിന്റെ പൈലിങ് ബലപ്പെടുത്താനാണ് തീരുമാനം. ഇതിനായി നാലുവശങ്ങളിൽ നിന്നും എട്ടു മുതൽ പത്തു മീറ്റർ വരെ കുഴിയെടുക്കും.
5. വർഷങ്ങൾക്കുമുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങിൽ ഇനി അറ്റകുറ്റപ്പണി നടക്കില്ല. ഇതിനും ചുറ്റും കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കും.
6. അറ്റകുറ്റപ്പണിയ്ക്കുളള ചെലവ് കരാറുകാരായ എൽ ആൻഡ് ടി തന്നെ വഹിക്കും. സംസ്ഥാനത്തെ ഖജനാവിനെ ബാധിക്കില്ല.
അതേസമയം കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് തുടങ്ങും. ഈ ഭാഗത്തെ ട്രാക്കിന് ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് പരിഹരിക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. അധിക പൈലുകൾ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കും. നിലവിലുളള മെട്രോ ഗതാഗതത്തെ ബാധിക്കാത്ത വിധമാകും ജോലികൾ നടക്കുകയെന്നും അധികൃതർ അറിയിച്ചു.
The post ചരിഞ്ഞ തൂൺ ബലപ്പെടുത്തൽ ഇന്ന് മുതൽ; കൊച്ചി മെട്രോ സർവീസിനെ ബാധിക്കില്ല appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]