
കൊച്ചി > ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാർഥിത്വം പേയ്മെൻ്റ് സീറ്റാണെന്ന ആർഎസ്പി നേതാവ് എ എ അസീസിൻ്റെ പ്രസ്താവനയ്ക്കെതിരെ മാത്യു കുഴൽ നാടൻ എംഎൽഎ. അറിവില്ലായ്മ മൂലമാണ് ഇത്തരം പ്രസ്താവന നടത്തുന്നത്. ഇത് ഒഴിവാക്കേണ്ടതാണ്. ജെബി മേത്തറുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ പ്രശ്നങ്ങളില്ല. കെ വി തോമസ് അടക്കമുള്ളവരുടെ പരസ്യ പ്രതികരണം ശ്രദ്ധയിൽപ്പെട്ടില്ല. സിപിഐ എം പാർടി കോൺഗ്രസിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെപ്പറ്റിയുള്ള അന്തിമ തീരുമാനം കെപിസിസി പ്രസിഡൻറിൻ്റേതാണെന്ന് മാത്യു കുഴൽ നാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]